• +918138881907
  • info@businessyourworld.com
Businessyourworld

Sehion Orthodox Church Kottayam Kothala Call - 9400836183

Kothala p.o, Pampady, Kottayam
Kerala Pin - 686502

Call - 9400836183
(In the name of the Twelve Holy Apostles of Jesus Christ)
Orthodox church, Shion pally, Twelve disciples
Eastern orthodox church Architecture, Pampady Thirumeni

കോത്തല സെഹിയോൻ ആത്മസൗന്ദര്യത്തിന്റെയും 
ശില്പചാരുതയുടെയും കുന്തുരുക്ക സുഗന്ധം.

1) ബാസ് റിലീഫ് ശില്പചിത്രങ്ങളും കരകൗശല പണികളും കൊണ്ട് 
ധന്യമായ ദൈവാലയ സൗധം.
2) വേദപുസ്തക സംഭവങ്ങളും വിശുദ്ധരുടെ ജീവിതങ്ങളും ആലേഖനം
ഓർത്തഡോക്സ്  ഐക്കണുകളുടെ രേഖചാരുയുടെ പര്യായം.
3) മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ
കോട്ടയം ഭദ്രാസനത്തിലെ പന്തിരുശ്ലീഹന്മാരുടെ
തുമുത്തു മാലയായ നവശോഭിത സെഹിയോൻ.
4) സവിശേഷ ശില്പികൾ സജീവതയുള്ള പ്രതിരൂപങ്ങൾക്ക് 
ചായം കൊടുത്തു നിർമ്മിക്കുന്ന വസ്തുവിന്റെ രൂപത്തിലാണ് അവരുടെ കണ്ണുകൾ.
അവർ മനസ്സുന്നിയിരിക്കുന്നത് അവരുടെ സൃഷ്ടി പൂർത്തിയാക്കുന്നതിലാണ്.
അവരുടെ തൊഴിൽ തന്നെ അവരുടെ പ്രാർത്ഥന, അവരുടെ അപൂർവ്വമായ നിർമ്മിതിയാൽ ദൈവാനുഗ്രഹത്താൽ ലഭിച്ച പൂമച്ചും
ശോഭിതമായ ഇറത്താഴും പാവനമായ ബലിപീഠവും കൊണ്ട് അലംകൃതമായ സുന്ദര ഗൃഹം.
5) 300 കിലോയുടെ കിഴക്കു മുഖവാരത്തിലെ വി. സ്ലീബ കുരിശ് .
6) അലങ്കാര പണികളോടെ ക്രൈസ്തവ ചിഹ്നങ്ങൾ ആലേഖനം ചെയ്ത
കൽക്കുരിശും കൽക്കൊടിമരവും.
7) 120 കിലോയുടെ തൂക്കുവിളക്ക് (പൊലിയാ വിളക്ക്)
8) 144 കിലോയുടെ ശ്രവ്യശോഭയുളള ദൈവാലയമണി.
9) സ്വർഗ്ഗവും ഭൂമിയും സമ്മേളിക്കുന്നതിന്റെ പ്രതീകമായ
പന്ത്രണ്ട് വീതം ഗോഥിക് ആർച്ചുകൾ ഇരുവശത്തും.
10) പന്ത്രണ്ട് വീതം വർണ്ണ ശോഭയുളള ഗോഥിക്ക് ഗ്ലാസ് വെന്റിലേഷനുകൾ ഇരുവശത്തും.
11) യേശുവിനടുത്ത (മാറാനായ) പെരുന്നാളുകളുടെ ചലനാത്മക സൗന്ദര്യം പ്രവഹിക്കുന്ന ചിത്രങ്ങൾ.
12) കണ്ണിന് പുതുമ നൽകുന്ന പ്രകൃതിജന്യമായ ചൈതന്യവും 
അഭൗതികവുമായ ഗാംഭീര്യവും ഓജസ്സും നൽകുന്ന ത്രോണോസ്സുകൾ.
* യേശു മിശിഹാ, ദൈവമാതാവായ വി. മറിയാമിനോടൊത്ത് വലത്തേ ത്രോണോസ്സിൽ
* യേശു മിശിഹാ പന്ത്രണ്ട് വത്സല ശ്ലീഹന്മാരോടൊത്ത് 
സെഹിയോന്റെ പ്രധാന ത്രോണോസ്സിൽ
യേശു മിശിഹാ, ശബ്ദരൂപത്തിലുള്ള പിതാവിനോടും പ്രാവു രൂപത്തിലുള്ള
പരിശുദ്ധ റൂഹായോടും യോർദ്ദാനിലെ വെളളത്തിൽ കർത്താവിന്റെ മുന്നോടിയും 
ധീര രക്ത സാക്ഷിയുമായ വി. യോഹന്നാൻ മാംദാനയോടും കൂടെ 
ഇടത്തെ ത്രോണോസ്സിൽ.ശോഭിത സെഹിയോനിൽ പുതിയ രാഗങ്ങൾ സൃഷ്ടിക്കപ്പെടട്ടെ, നവകാവ്യങ്ങൾ രചിക്കപ്പെടട്ടെ. നാദധാരയാൽ മധുര കീർത്തനങ്ങൾ ആലപിക്കുവാൻ അനുദിനം വിശുദ്ധസ്ഥലംഅതിരാവിലെ 
മുതൽ സ്തുതി മുഖരിതമാകട്ടെ.ദൈവകൃപയുടെ സ്നേഹപരിമളം നുകർന്നും പകർന്നും കോത്തല സെഹിയോൻ
എന്നും എന്നും വിരാജിക്കട്ടെ....
തലമുറകളിൽ നിന്നും അനന്തര തലമുറകളിലേയ്ക്ക്..

Features



  • 1933 - ൽ പാമ്പാടി തിരുമേനിയാൽ സ്ഥാപിതം






    no data



Follow Us On










author


  • Kothala p.o, Pampady, Kottayam,Kerala Pin - 686502
  • 9400836183
  • listings 9400836183
  • sehionorthodoxchurch@gmail.com


listings listings